Saturday, June 19, 2021
Home News National ഡൽഹി മെട്രോ സർവീസ് വീണ്ടും പുനരാരംഭിച്ചു

ഡൽഹി മെട്രോ സർവീസ് വീണ്ടും പുനരാരംഭിച്ചു

കൊവിഡിനെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ച ഡല്‍ഹി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 50 ശതമാനം സീറ്റിംഗ് ശേഷിയില്‍ മാത്രമാണ് സര്‍വ്വീസ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. മേയ് 20 മുതലാണ് സര്‍വ്വീസ് നിര്‍ത്തിവച്ചത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ഒന്നിടവിട്ട ദിവസങ്ങളില്‍ ചന്തയും മാര്‍ക്കറ്റുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വ്യത്യസ്ത ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Most Popular