Monday, July 26, 2021
Home News National രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം വ്യാപിക്കുന്നു; ആശങ്കയിൽ സംസ്ഥാനങ്ങൾ

രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം വ്യാപിക്കുന്നു; ആശങ്കയിൽ സംസ്ഥാനങ്ങൾ

ഡൽഹി: രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ത്രിപുരയില്‍ 90 ഡെല്‍റ്റ പ്ലസ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ച 151 സാമ്പിളുകളില്‍ 90 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ജീനോം സീക്വന്‍സിങിനായി 151 സാമ്പിളുകള്‍ ത്രിപുര അയച്ചിരുന്നുവെന്ന് ത്രിപുരയിലെ കോവിഡ് -19 നോഡല്‍ ഓഫീസര്‍ ഡോ. ദീപ് ദബര്‍മ്മ പറഞ്ഞു. ഇതില്‍ 90 സാമ്പിളുകളും ഡെല്‍റ്റ പ്ലസ് വേരിയന്റുകളാണെന്ന് കണ്ടെത്തി. ഇത് ആശങ്കാജനകമാണെന്നും ഡോ. ദീപ് ദബര്‍മ്മ പറഞ്ഞു. ചില സാമ്പിളുകളില്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളും സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 174 ജില്ലകളില്‍ കൊറോണ വൈറസിന്റെ ആശങ്കയുണര്‍ത്തുന്ന വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പറഞ്ഞിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ്.

Most Popular