കവരത്തി: കന്നുകാലി ഷെഡ്ഡുകള്‍ക്കു പിന്നാലെ ലക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡ്ഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്. പ്രതിഷേധവുമായി ബംഗാര ദ്വീപിലെ കര്‍ഷകര്‍ രംഗത്തെത്തി. 50 വര്‍ഷം മുന്‍പ് നിര്‍മിച്ച ഷെഡുകളാണ് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടത്. അഗത്തി ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ടൂറിസം വികസന നടപടിയുടെ ഭാഗമായാണിതെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനെതിരേ കോടതിയെ സമീപിക്കാനാണ് ജനങ്ങളുടെ തീരുമാനം.
അതേസമയം, ലക്ഷദ്വീപ് കലക്ടറുടെ കോലം കത്തിച്ച കേസില്‍ കില്‍ത്താന്‍ ദ്വീപില്‍ ഇന്നലെ അറസറ്റിലായ 11 പേരെക്കൂടി റിമാന്‍ഡ് ചെയ്തു. നിലവില്‍ 23 പേരാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവരുടെ ജാമ്യാപേക്ഷ അമിനി ദ്വീപിലെ മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. ഇവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചുമത്തിയത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ പുതിയ അഡ്മിനിസ്ട്രേറ്റര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ താല്‍പ്പര്യം ഒട്ടും പരിഗണിക്കാതെയുള്ള ദുരൂഹ നടപടികള്‍ ആരംഭിച്ചത്.
ALSO WATCH