Sunday, September 19, 2021
Home News National രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി

രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും ​ ഡി.ജി.സി.എ നീട്ടി. ആഗസ്റ്റ്​ 31 വരെയാണ്​ വിമാനവിലക്ക്​ നീട്ടിയത്​. കോവിഡ്​ മൂന്നാം തരംഗ സാധ്യതയും​ ഡെല്‍റ്റ വകഭേദം വ്യാപകമായി പടരുന്നതും മുന്‍നിര്‍ത്തിയാണ്​ വിമാനവിലക്ക്​ നീട്ടാന്‍ ഡി.ജി.സി.എ തീരുമാനിച്ചത്​. പല രാജ്യങ്ങളിലും വീണ്ടും കോവിഡ്​ വ്യാപനമുണ്ടാവുന്നത്​ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​.
ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക്​ ബാധകമാവില്ല. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങളും സര്‍വീസ്​ നടത്തും.

 

Most Popular