Thursday, December 2, 2021
HomeNewsNationalപിഞ്ചുകുഞ്ഞിന്റെ തലയുമായി നായ നടുറോഡില്‍; ഭീതിയില്‍ നാട്ടുകാര്‍

പിഞ്ചുകുഞ്ഞിന്റെ തലയുമായി നായ നടുറോഡില്‍; ഭീതിയില്‍ നാട്ടുകാര്‍

ചെന്നൈ: പിഞ്ചുകുഞ്ഞിന്റെ തലയും കടിച്ചെടുത്ത് നടുറോഡിലൂടെ ഓടുന്ന നായയെ കണ്ട് ഞെട്ടിവിറച്ച് നാട്ടുകാര്‍. തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപം ബിബികുളത്താണ് സംഭവം.

ഇന്ന് ഉച്ചയോടെ ബിബികുളത്തുള്ള ഇന്‍കം ടാക്‌സ് ഓഫീസിന്റെ സമീപത്താണ് കുഞ്ഞിന്റെ തലയും കടിച്ചെടുത്ത് നായ എത്തിയത്. ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടവര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്, നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
dog with child headഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രസവിച്ച ഉടനെ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരിക്കാമെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ തല ചെളിപുരണ്ട നിലയിലായിരുന്നു. കുഞ്ഞ് ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മധുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 

Most Popular