Thursday, October 6, 2022
HomeNewsNationalഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് മെയ് 18 മുതല്‍

ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് മെയ് 18 മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 18 മുതല്‍ ആരംഭിക്കുമെന്ന് റിപോര്‍ട്ട്. ഇത് സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും.

ലോക്ക്ഡൗണിനെ തുടര്‍ന്നാണ് രാജ്യത്തെ വിമാന സര്‍വീസുകളും ട്രെയിന്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സേവനവും നാല് ഘട്ടങ്ങളായി റദ്ദാക്കിയത്. 40 ദിവസത്തെ ലോക്ക്ഡൗണ്‍ മെയ് 3ന് അവസാനിച്ചെങ്കിലും വീണ്ടും രണ്ടാഴ്ച്ചത്തേക്കു നീട്ടുകയായിരുന്നു.

എന്നാല്‍, മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് വിമാന സര്‍വീസും ആരംഭിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ അനുമതി തുടങ്ങിയാല്‍ ഉടന്‍ സേവനം ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി എയര്‍പോര്‍ട്ട് ഓഫ് അതോറ്റിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Domestic flights in India may resume by 18 May

Most Popular