കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നു; തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി

കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്,തിരുനെല്‍വേലി ജില്ലയിയിലുള്ള വടിവേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്ബിനെ തിന്നുന്നത് വീഡിയോയില്‍ ഇദ്ദേഹം വീഡിയോയിൽ പകര്‍ത്തുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെയാണ് ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയത്. വടിവേലുവിന് 7500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാമ്ബിനെ വയലില്‍ നിന്നും പിടിച്ചു കൊന്നുവെന്ന് വടിവേല്‍ പൊലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ അകറ്റാന്‍ ഉരഗങ്ങളെ ഭക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിടിവേലുവിന്‍റെ വാദം.