Monday, October 25, 2021
HomeNewsNationalഹര്‍ഷ് മന്ദറിന്റെ ഓഫിസിലും വീട്ടിലും ഇഡി റെയ്ഡ്; ശക്തമായ പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകര്‍

ഹര്‍ഷ് മന്ദറിന്റെ ഓഫിസിലും വീട്ടിലും ഇഡി റെയ്ഡ്; ശക്തമായ പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറുമായി ബന്ധപ്പെട്ട നിരവധി ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഓഫ് ഇക്വിറ്റി സ്റ്റഡീസിന്റെ ഓഫിസുകളിലും വസന്ദ് കുഞ്ജിലുള്ള അദ്ദേഹത്തിന്റെ വസതിയിലുമാണ് റെയ്ഡ് നടന്നത്. റോബേര്‍ട്ട് ബോഷ് അക്കാദമിയുടെ പ്രത്യേക ക്ഷണത്തെത്തുടര്‍ന്ന് ഹര്‍ഷ് മന്ദര്‍ ജര്‍മനിയിലാണ്.

വിമര്‍ശകരുടെ വായടപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായ റെയ്ഡില്‍ നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ അപലപിച്ചു. സാമൂഹിക പ്രവര്‍ത്തക അരുണ റോയ്, മുന്‍ പ്ലാനിങ് കമ്മീഷന്‍ ചെയര്‍മാന്‍ സഈദാ ഹമീദ്, മുതിര്‍ന്ന സാമ്പത്തിക വിദഗ്ദന്‍ ഇന്ദിരാ ജയ്‌സിങ് തുടങ്ങി 26 സാമൂഹിക പ്രവര്‍ത്തകര്‍ ഇഡിക്കെതിരെ രംഗത്തെത്തി.

‘സത്യസന്ധതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നല്ല വ്യക്തിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമായി നടത്തുന്ന ഈ റെയ്ഡുകളെ ഞങ്ങള്‍ അപലപിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഹര്‍ഷ് മന്ദറും സിഇഎസും ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികളുടെ നിരന്തരമായ പീഡനത്തിന് വിധേയമായിട്ടുണ്ട്. ഹര്‍ഷ് മന്ദറിനൊപ്പവും സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയുടെയും ഒപ്പമാണ് ഞങ്ങള്‍. സാധാരണക്കാരന്റെ എല്ലാ അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

 

 

Most Popular