Tuesday, May 18, 2021
Home News National ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ എട്ട് പേര്‍ മരിച്ചു; ഇനിയെങ്കിലും മതിയാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ എട്ട് പേര്‍ മരിച്ചു; ഇനിയെങ്കിലും മതിയാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പിടിവിട്ട് വ്യാപിക്കുന്ന കോവിഡ് മഹാമാരിയുടെ ദുരിതം തുടരുന്നു. ഡോക്ടറുള്‍പ്പെടെ 8 കോവിഡ് രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളില്‍ ആറു പേര്‍ ഐസിയുവിലും രണ്ടു പേര്‍ വാര്‍ഡിലും ചികിത്സയിലായിരുന്നു. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ ഡോ. ആര്‍.കെ. ഹിംതാനിയാണ് മരിച്ചവരില്‍ ഒരാള്‍.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നത്. 230 രോഗികള്‍ക്ക് 80 മിനിറ്റ് നേരം ഓക്‌സിജന്‍ മുടങ്ങിയതായി ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

ശക്തമായ താക്കീതുമായി ഡല്‍ഹി ഹൈക്കോടതി
തുടര്‍ന്ന്, എട്ടു മരണങ്ങള്‍ ഉണ്ടായെന്നും ജനങ്ങള്‍ മരിക്കുമ്പോള്‍ കണ്ണടച്ചിരിക്കണോ എന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ഡല്‍ഹിയില്‍ ഉടന്‍ 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഉടന്‍ ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പും നല്‍കി.
ALSO WATCH

Most Popular