Saturday, April 10, 2021
Home News National അസമിൽ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍: റീപോളിങ്ങിന് ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അസമിൽ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍: റീപോളിങ്ങിന് ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുഹാവത്തി: അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍ കണ്ടെത്തിയ സംഭവത്തില്‍ റീപോളിങ്ങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവം വിവാദമായതോടെ നാല് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ഇവിഎം കൊണ്ടുവന്ന ബൂത്തില്‍ റീപോളിങ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

അസമിലെ കരിംഗഞ്ചിലാണ് സംഭവം. രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ഇന്നലെ രാത്രിയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് കൊണ്ടുപോയത് ബിജെപി നേതാവിന്റെ വാഹനത്തിലാണ്. പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പൊളിന്റെ വാഹനത്തിലാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. മറ്റൊരു പോളിംഗ് സ്റ്റേഷനിലെ വാഹനമെത്തി വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നോക്കുകയാണെന്നും സ്വാതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Most Popular