സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യാ ചിത്ര പ്രദര്‍ശനം

ഇന്ത്യയുടെ എഴുപത്തി രണ്ടാം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വിഷ്വല്‍ ആര്‍ട്‌സ് ഫോറം ഇന്ത്യയും(VAFl ) യും റേഡിയോ മലയാളം 98.6 Fm റേഡിയോയും, QFM 95.3 തമിള്‍ റേഡിയോയും സംയുക്തമായി ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു.

സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യാ എന്ന് പേരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ലോകശ്രദ്ധയാര്‍ജിച്ച കലാരൂപങ്ങളുടേയും ചരിത്ര സ്മാരകങ്ങളുടേയും സാംസ്‌കാരിക പൈതൃകങ്ങളുടേയും പ്രകൃതി ദൃശ്യങ്ങളുടേയും മനോഹരങ്ങളായ പെയ്ന്റിംഗുകള്‍ ആയിരുന്നു പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.

മഹേഷ് കുമാര്‍, വാസു വാണിമേല്‍, കവിത മുരളി, സഗീര്‍ സാലഹ്’, രവീന്ദ്രന്‍ നമശിവായ, സരസ്വതി ധനശേഖരന്‍, പ്രേം ചൊക്ലി, സന്തു ഗോവിന്ദ്, സ്വേതാ സിംഗ്, റീന ബദ്രീനാഥ്, ബിന്ദു ജോര്‍ജ്, അര്‍ച്ചന ബരദ്വാജ്, റിച്ചാ ബഹി, ഷിജു തോമസ് എന്നീ പ്രശസ്തരായ കലാകാരന്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശത്തിന് ഉണ്ടായിരുന്നത്.

ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റീവ് റിലേഷന്‍സ് മനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്മാന്‍ കൈമാറി. ചിത്രപ്രദര്‍ശനം റേഡിയോ മലയാളം 98.6 fm ഫെയ്‌സ് ബുക്ക് പേജിലൂടെ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയും.