Saturday, June 25, 2022
HomeNewsNationalഅന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി

അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി

ന്യൂ ഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് വീണ്ടും നീട്ടുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍, എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡെല്‍റ്റ പ്ലസ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Most Popular