Monday, May 16, 2022
HomeNewsNationalവാക്‌സിന്‍ രജിസ്‌ട്രേഷന്റെ മറവില്‍ വ്യാജ ആപ്പുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു

വാക്‌സിന്‍ രജിസ്‌ട്രേഷന്റെ മറവില്‍ വ്യാജ ആപ്പുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്റെ മറവില്‍ വ്യാജ കൊവിന്‍ ആപ്പുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി അധികൃതര്‍. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കുന്നത്. രജിസ്ട്രേഷന്റെ പേരില്‍ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്വേര്‍ഡുകളും മറ്റ് വിവരങ്ങളും ചോര്‍ത്തുകയാണ് ലക്ഷ്യം.

രജിസ്ട്രേഷന്‍ നടത്തുന്നത് ഔദ്യോഗിക കൊവിന്‍ സൈറ്റുകളിലോ ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം. എസ്എംഎസുകളിലൂടെയാണ് വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുന്നതോടെ ചില ആപ്പുകള്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആവുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ് ചെയ്യുന്നത്.

കോവിഡ് വാക്സിന്‍ രജിസ്ട്രേഷനുകള്‍ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകള്‍, ഇ മെയിലുകള്‍, എസ്എംഎസുകള്‍, ഫോണ്‍ കോളുകള്‍ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ALSO WATCH

 

Most Popular