കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു; പിന്നാലെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു

covid-suicide

ഹൈദരാബാദ്: ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ മരണങ്ങള്‍ നടന്നത്. 50കാരിയായ രാജേശ്വരി റെഡ്ഡയും 25 വയസ്സുള്ള മകനും 23 വയസ്സുള്ള മകളുമാണ് ഗോദാവരി നദിയില്‍ ചാടി ജീവനൊടുക്കിയത്.

ആഗസ്ത് 16നാണ് ഇവരുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ മരിച്ചത്. 3 ദിവസം കഴിഞ്ഞ് ഭാര്യയും മക്കളും കാറിലെത്തി കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലിസ്‌സ് പറഞ്ഞു.

ഇവരുടെ കാറില്‍ നിന്ന് ഒരു കുറിപ്പ് ലഭിച്ചിരുന്നു. കുടുംബനാഥന്‍ മരിച്ചതോടെ ഇവര്‍ എവല്ലാവരും തന്നെ വലിയ മനപ്രയാസത്തിലായിരുന്നുവെന്നും ബന്ധുക്കളാരും തന്നെ വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നുമാണ് കത്തിലുള്ളത്. മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.