Sunday, May 16, 2021
Home News National ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് ക​ർ​ഷ​ക​ർ; പി​ൻ​വാ​തി​ലി​ലൂ​ടെ ര​ക്ഷ​പെ​ട്ട് ബി.​ജെ.​പി നേ​താ​ക്ക​ൾ

ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് ക​ർ​ഷ​ക​ർ; പി​ൻ​വാ​തി​ലി​ലൂ​ടെ ര​ക്ഷ​പെ​ട്ട് ബി.​ജെ.​പി നേ​താ​ക്ക​ൾ

പഞ്ചാബ് ഭഗ്വാരയിലെ ഹോട്ടല്‍ ഉപരോധിച്ച് പ്രതിഷേധിച്ച കര്‍ഷകരില്‍നിന്ന് പിന്‍വാതിലിലൂടെ പോലീസ് സംരക്ഷണയില്‍ രക്ഷപെട്ട് ബി.ജെ.പി നേതാക്കള്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഹോട്ടലില്‍ ഒത്തുചേര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കാണ് ഒളിച്ചുപുറത്തുകടക്കേണ്ടിവന്നത്. ബി.ജെ.പി നേതാക്കള്‍ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞാണ് ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉപരോധിച്ചത്. കേന്ദ്രത്തിലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്. ബി.ജെ.പി ജില്ലാ, ബോക്ക് പ്രസിഡന്റുമാരായ രാകേഷ് ദഗ്ഗല്‍, പരംജിത്ത് സിങ്, മുന്‍ മേയര്‍ അരുണ്‍ ഖോസ്ല എന്നിവരാണ് ഹോട്ടലിനുള്ളില്‍ കുടുങ്ങിയത്.

കന്നുകാലി, കോഴി തീറ്റകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയും ബി.ജെ.പി പ്രവര്‍ത്തകനുമായ ആളുടേതായിരുന്നു ഹോട്ടല്‍. ഹോട്ടല്‍ ഉടമ ബി.ജെ.പിക്കാരനാണെന്നും കാലി-കോഴിത്തീറ്റകള്‍ വില്‍പന നടത്തുന്ന ഇയാളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ ഗൂഡാലോചന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ ഒരുമിച്ച് കൂടിയതെന്ന് കര്‍ഷക സംഘടന നേതാവ് കിര്‍പാല്‍ സിങ് മുസ്സാപൂര്‍ ആരോപിച്ചു.

Most Popular