Tuesday, May 18, 2021
Home News National കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; ഐസിയുവിലുണ്ടായിരുന്ന നാലുപേര്‍ മരിച്ചു

കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; ഐസിയുവിലുണ്ടായിരുന്ന നാലുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള കോവിഡ് ആശുപത്രിയില്‍ തീപിടിച്ച് നാലുപേര്‍ മരിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാല് രോഗികളാണ് മരിച്ചത്. പൊള്ളലേറ്റ രണ്ട് രോഗികളുടെ നില ഗുരുതരമാണ്. രണ്ടാം നിലയിലെ ഐസിയുവിലുള്ള എസിയില്‍ നിന്ന് തീ പടര്‍ന്നതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

27 രോഗികളെ ഇവിടെ നിന്ന് മാറ്റിയതായി പോലിസ് അറിയിച്ചു. ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അദ്ദേഹം അവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നു വ്യക്തമാക്കി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുകയാണ്. നിലവില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് നിയന്ത്രണം കര്‍ശനമാക്കിയിരുന്നു.
ALSO WATCH

Most Popular