Monday, May 10, 2021
Home News National ദലിത് വീട്ടിലിരുന്ന്‌ കഴിച്ചത് ബ്രാഹ്‌മണന്‍ ഉണ്ടാക്കിയ ഭക്ഷണം; അമിത് ഷായുടെ നാടകമൊന്നും ബംഗാളില്‍ വിലപ്പോവില്ലെന്ന്...

ദലിത് വീട്ടിലിരുന്ന്‌ കഴിച്ചത് ബ്രാഹ്‌മണന്‍ ഉണ്ടാക്കിയ ഭക്ഷണം; അമിത് ഷായുടെ നാടകമൊന്നും ബംഗാളില്‍ വിലപ്പോവില്ലെന്ന് മമത

കൊല്‍ക്കത്ത: തമിഴ്‌നാടും ബംഗാളും ലക്ഷ്യമിട്ട് എല്ലാ അടവുകളും പയറ്റുകയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി. ബംഗാളിലെത്തിയ അമിത് ഷാ ആദിവാസി കുടുംബങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ വെറും നാടകമാണെന്ന ആരോപണമുയരുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രം ചര്‍ച്ചയായതോടെ ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്തെത്തി.

ഇത് വെറും ഷോ ഓഫാണെന്നും കൊണ്ടുവന്ന ഭക്ഷണം ദലിത് കുടുംബത്തില്‍ ഇരുന്ന് കഴിക്കുകയാണ് ചെയ്തതെന്നും ഭക്ഷണം തയാറാക്കി നല്‍കിയത് ബ്രാഹ്‌മണനാണെന്നും മമത ആരോപിച്ചു. തെളിവ് സഹിതമാണ് മമതയുടെ ആരോപണമെന്നത് ശ്രദ്ധേയമാണ്. ദലിത് കുടുംബം കാബേജും മല്ലിയിലയും അരിയുന്ന വിഡിയോ പുറത്തു വന്നിരുന്നു. പക്ഷേ അതൊന്നും അമിത് ഷായുടെ പ്ലേറ്റില്‍ കണ്ടില്ല. അദ്ദേഹം കഴിച്ചത് ബസ്മതി ചോറും പോസ്താ ബോറയുമാണെന്നും മമത ചൂണ്ടിക്കാട്ടി. ആദിവാസി നേതാവ് ബിര്‍സേ മുണ്ടേയാണെന്ന് കരുതി അമിത് ഷാ മാലയണിയിച്ചത് ഒരു വേട്ടക്കാരന്റെ പ്രതിമയ്ക്കാണെന്നും മമത ബാനര്‍ജി പരിഹസിച്ചു.

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതല്‍ ദേശീയ നേതാക്കളെ ഇറക്കി ബംഗാള്‍ പിടിക്കാനുള്ള കളം ഒരുക്കുകയാണ് ബിജെപി. എന്നാല്‍, ബിജെപി ലക്ഷ്യത്തെ ഏത് വിധേനയും തകര്‍ക്കാന്‍ അരയും തലയും മുറുക്കി മമത രംഗത്തുണ്ട്.

Most Popular