Saturday, July 31, 2021
Home News National അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു; മന്ത്രി കെ ടി ജലീലിനെതിരേ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം

അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു; മന്ത്രി കെ ടി ജലീലിനെതിരേ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം

ന്യൂദല്‍ഹി: കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദേശവിനിമയ ചട്ടം ലംഘിച്ച് കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് ധനമന്ത്രാലയത്തിന്റെ അന്വേഷണം.

യുഎഇ കോണ്‍സുലേറ്റില്‍നിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു.

എന്നാല്‍, ഇത് ലഭിക്കാതെയാണ് മന്ത്രി ബന്ധപ്പെട്ടത്. നിയമനിര്‍മാണ സഭാംഗങ്ങള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം. നിയമലംഘനം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും.

Most Popular