Sunday, May 16, 2021
Home News National മുൻ ഇന്ത്യന്‍ സ്ഥാനപതി അശോക് അംറോഹിയുടെ മരണം: ചികിത്സ കിട്ടാതെയെന്ന് കുടുംബം

മുൻ ഇന്ത്യന്‍ സ്ഥാനപതി അശോക് അംറോഹിയുടെ മരണം: ചികിത്സ കിട്ടാതെയെന്ന് കുടുംബം

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യ സ്ഥാനപതിയായ അശോക് അംറോഹിയുടെ മരണം ചികിത്സ കിട്ടാതെയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി അഞ്ച് മണിക്കൂറോളം കാത്തുനിന്ന് ചികിത്സ കിട്ടാതെ കാറില്‍ വച്ചാണ് അദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൊസാംബിക്, അല്‍ജീരിയ, ബ്രൂണെ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന അശോക് അംറോഹി മരിച്ചത് ഈ മാസം 27 ന് രാത്രിയോടെയാണ്.

ആശുപത്രിക്ക് പുറത്ത് കിടക്ക ലഭിക്കാന്‍ അഞ്ചു മണിക്കൂറോളം കാത്തുനിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ഗുരുഗ്രാമിലെ മേദാന്ത അധികൃതര്‍ പ്രവേശിപ്പിച്ചില്ല. ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും അതോടെ ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ആശുപത്രിയുടെ കാര്‍ പാര്‍ക്കിംഗില്‍ കാറില്‍ വച്ച് ഹൃദയാഘാതം വന്ന് അദ്ദേഹം മരിക്കുകയായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കി. അശോക് അംറോഹിയുടെ മരണത്തില്‍ നേരത്തേ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചനം അറിയിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ അദ്ദേഹം പ്രതികരിച്ചില്ല.

Most Popular