
പൂനെ: ഇന്ത്യയില്‍ കൊറോണ വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെയാണ് കണ്ടെത്തിയത്. ജീനോം സീക്വന്‍സിംഗിലൂടെയാണ് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗം ബാധിച്ചവരില്‍ പ്രകടമായതായി ഗവേഷകര്‍ പറയുന്നു. പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തിന് സമാനമാണെന്നും ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകരമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.