Saturday, April 17, 2021
Home News National 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്ത്യയില്‍ തിങ്കളാഴ്ച്ച മുതല്‍ കോവിഡ് വാക്‌സിന്‍ ലഭിക്കും

60 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്ത്യയില്‍ തിങ്കളാഴ്ച്ച മുതല്‍ കോവിഡ് വാക്‌സിന്‍ ലഭിക്കും

ന്യൂഡല്‍ഹി: 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ ലഭിക്കും. എന്നാല്‍ പണം നല്‍കേണ്ടി വരും. 45 വയസ്സിനു മുകളില്‍ പ്രായമുള്ള മാറാ രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സിന്‍ വിതരണം നടക്കുക. സ്വകാര്യ കേന്ദ്രങ്ങളില്‍ വാക്‌സിന് നല്‍കേണ്ട തുക എത്രയെന്ന് കുറച്ചു ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം തീരുമാനിക്കും. വാക്‌സിന്‍ നിര്‍മാതാക്കളുമായും ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Most Popular