Friday, July 23, 2021
Home News National രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധന വില: പെട്രോൾ വില 103 കടന്നു

രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധന വില: പെട്രോൾ വില 103 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയിൽ വൻ വർദ്ധനവ്. മുംബൈയില്‍ പെട്രോള്‍ വില വെള്ളിയാഴ്ച 103 കടന്നു. മേയ്​ നാലിന്​ ശേഷം 18 ദിവസം കഴിഞ്ഞാണ്​ രാജ്യത്ത്​ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്​. അതിനുശേഷം പെട്രോള്‍ ലിറ്ററിന്​ ആറുരൂപയും ഡീസല്‍ ലിറ്ററിന്​ ഏഴുരൂപയും വര്‍ധിച്ചു.

ഏഴു സംസ്​ഥാനങ്ങളിലാണ്​ പെ​ട്രോള്‍ വില നൂറുകടന്നത്​. രാജസ്​ഥാന്‍, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, ആന്ധ്രപ്രദേശ്​, തെലങ്കാന, ലഡാക്ക്​, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില സെഞ്ച്വറിയടിക്കുകയായിരുന്നു. രാജ്യ​ത്ത്​ ആദ്യമായി പെട്രോള്‍ വില സെഞ്ച്വറിയടിച്ച മെട്രോ നഗരം മുംബൈയാണ്​.

ഹൈദരാബാദാണ്​ പെട്രോള്‍ വില നൂറുകടക്കുന്ന രണ്ടാമത്തെ നഗരം. ഇവിടെ 100.74 രൂപയാണ്​ പെട്രോള്‍ ലിറ്ററിന്‍റെ വില. ഡീസലിന്​ 95.59 ​രൂപയും. ബംഗളൂരുവില്‍ 100.17 രൂപയാണ്​ പെട്രോള്‍ ലിറ്ററിന്​ വില. ഡീസലിന്​ 92.97 രൂപയും. അന്താരാഷ്​ട്ര വിപണിയില്‍ അസംസ്​കൃത എണ്ണവില ഉയരുന്നതാണ്​ രാജ്യത്ത്​ എണ്ണ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ്​ എണ്ണക്കമ്ബനികളുടെ വാദം.

Most Popular