Sunday, July 25, 2021
Home Gulf ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകള്‍ക്ക് പൂര്‍ണ റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകള്‍ക്ക് പൂര്‍ണ റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

വിമാന കമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര, അന്തരാഷ്ട്ര ടിക്കറ്റുകള്‍ക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് ബുധനാഴ്ച്ച വീണ്ടും കോടതി പരിഗണിക്കും.

നിലവില്‍ ലോക്ക്ഡൗണ്‍ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകള്‍ അധികചാര്‍ജ് കൂടാതെ തിയ്യതി മാറ്റാനുള്ള അനുമതി മാത്രമാണ് വിമാന കമ്പനികള്‍ നല്‍കുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ കൈയില്‍ യാത്രക്കാരുടെ കോടിക്കണക്കിന് രൂപയാണ് ഈ രീതിയില്‍ കെട്ടിക്കിടക്കുന്നത്.

Most Popular