Tuesday, April 13, 2021
Home News National പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ വിദഗ്ധ സമിതിയില്‍ ധാരണ; ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താന്‍ വിദഗ്ധ സമിതിയില്‍ ധാരണ; ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി റിപോര്‍ട്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹപ്രായം ഉയര്‍ത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.

ഒരാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്.

കഴിഞ്ഞ യൂനിയന്‍ ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും എന്നറിയിച്ചത്. നിലവില്‍ സ്ത്രീകള്‍ക്ക് 18ഉം പുരുഷന്‍മാര്‍ക്ക് 21ഉം ആണ് കുറഞ്ഞ വിവാഹപ്രായം. വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ കേരളത്തില്‍ സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.


 

Most Popular