Thursday, December 8, 2022
HomeNewsNationalഗള്‍ഫ് പ്രവാസികളുടെ മിനിമം വേതനം കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിച്ചു

ഗള്‍ഫ് പ്രവാസികളുടെ മിനിമം വേതനം കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി: ആറ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ മിനിമം റഫറല്‍ വേതന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ഗള്‍ഫ് മേഖലയിലെ കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ ഗള്‍ഫിലെ മിനിമം വേതനം കുത്തനെ വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

മിനിമം വേതനം പൂര്‍വ്വസ്ഥിതിയിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു. എം വി ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് മേഖലയിലെ തൊഴില്‍ വിപണി സ്ഥിരത കൈവരിച്ചതിനാലാണ് മിനിമം റഫറല്‍ വേതന സംവിധാനം പുനസ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മിനിമം റഫറല്‍ വേതനം 30 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് കുററച്ചിരുന്നത്. 2020 സപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിജ്ഞാപനമിറക്കിയത്. ഈ നടപടിയില്‍ പല സംസ്ഥാനങ്ങളും പ്രതിഷേധിച്ചിരുന്നു. പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് നിശ്ചയിച്ച മിനിമം വേതനത്തേക്കാള്‍ കുറവായിരുന്നു ഇന്ത്യ നിശ്ചയിച്ച റഫറല്‍ വേതനം. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് വേതനം കൂട്ടാന്‍ ആവശ്യപ്പെടുമ്പോഴാണ് ഇന്ത്യ ഇത് കുറച്ചത്.
gulf minimum referal wage1

 

Most Popular