ദോഹ: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദേശം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏഴു ദിവസം ഹോട്ടല്‍/ മറ്റു സ്ഥാപനങ്ങള്‍, ഏഴു ദിവസം വീടുകളില്‍ ക്വാറന്റീന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ളതാണ് മാര്‍ഗ നിര്‍ദേശം.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
-യാത്രയ്ക്ക് കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് എല്ലാവരും www.newdelhiairport.in എന്ന വെബ്സൈറ്റില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ പൂരിപ്പിച്ച് നല്‍കണം.
-14 ദിവസം ക്വാറന്റീന് നിര്‍ബന്ധമാണ്. ഏഴ് ദിവസം സ്വന്തം ചെലവില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഹോട്ടലിലോ മറ്റ് സ്ഥലങ്ങളിലോ ആണ് കഴിയേണ്ടത്. അടുത്ത 7 ദിവസം വീടുകളിലും.
-ഗര്‍ഭിണികള്‍, കുടുംബത്തില്‍ ആരെങ്കിലും മരിച്ചതിനെ തുടര്‍ന്ന് പോകുന്നവര്‍, ഗുരുതര രോഗബാധയുള്ളവര്‍, 10 വയസിന് താഴെ കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക് വീടുകളില്‍ തന്നെ 14 ദിവസം ക്വാറന്റീന് അനുവദിക്കും. ഈ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ (www.newdelhiairport.in) അപേക്ഷയില്‍ അതു രേഖപ്പെടുത്തിയിരിക്കണം.
-ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും 14 ദിവസവും വീടുകളില്‍ ക്വാറന്റീന് അപേക്ഷിക്കാവുന്നതാണ്. ഇതുപക്ഷേ, യാത്രയ്ക്ക് 96 മണിക്കൂറിനുള്ളില്‍ നേടിയതായിരിക്കണം. ഇത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഈ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്ത്യയിലെ വിമാനത്താവളത്തിലെത്തുമ്പോള്‍ അധികൃതര്‍ക്ക് കാണിക്കേണ്ടതാണ്.
-എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.
-രോഗലക്ഷണമില്ലാത്തവരെ മാത്രമേ തെര്‍മല്‍ പരിശോധനയ്ക്ക് ശേഷം തുടര്‍ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
-സാനിറ്റൈസര്‍ അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ വിമാനത്താവളങ്ങളില്‍ ഉണ്ടായിരിക്കും. അതേസമയം, യാത്രക്കാര്‍ സാമൂഹിക അകലം അടക്കമുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ്.
-പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകുന്ന അപേക്ഷഫോറം സ്വയം സാക്ഷ്യപ്പെടുത്തി അതിന്റെ ഒരു കോപ്പി വിമാനത്താവളങ്ങളില്‍ ആരോഗ്യ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.
-പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ക്ക് അധികൃതര്‍ മതിയായ ചികിത്സ ഏര്‍പ്പെടുത്തും.
-വീടുകളില്‍ മാത്രം ക്വാറന്റീന് അനുവാദം ലഭിച്ചവര്‍ അതത് സംസ്ഥാനങ്ങളിലെ അധികൃതര്‍ക്ക് മുന്പില് ഹാജരാക്കേണ്ടതാണ്. ഇത് മൊബൈല്‍ ഫോണ്‍ വഴിയും ആകാം.
-അതാത് സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളിലായിരിക്കണം ക്വാറന്റീന് ചെയ്യേണ്ടത്.
ഇതുസംബന്ധമായ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.