Wednesday, January 19, 2022
HomeNewsNationalഇന്നു മുതല്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍

ഇന്നു മുതല്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയുടെ സാഹചര്യത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം. താഴെ പറയുന്നവയാണ് പ്രധാന നിബന്ധനകള്‍

1. ഇന്ത്യയിലെ ഏത് സ്ഥലത്തേക്ക് വരുന്ന യാത്രക്കാരും
-യാത്ര തുടങ്ങും മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സബ്മിറ്റ് ചെയ്യണം.
-യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം
(5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്രയുടെ മുമ്പോ ശേഷമോ കോവിഡ് ടെസ്റ്റ് വേണ്ടതില്ല. എന്നാല്‍, ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ടെസ്റ്റ് നടത്തണം)
– കോവിഡ് ടെസ്റ്റിന്റെ ആധികാരികത സംബന്ധിച്ച് ഡിക്ലറേഷന്‍ നല്‍കണം. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും
-അറ്റ് റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഇന്ത്യയിലെത്തിയാല്‍ വിമാനത്താവളത്തില്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ആണെങ്കില്‍ ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച രൂപത്തില്‍ ക്വാറന്റീന്‍. പോസിറ്റീവ് ആണെങ്കില്‍ കര്‍ശനമായ ഐസൊലേഷന്‍. അറ്റ് റിസ്‌ക് രാജ്യങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2. എല്ലാ യാത്രക്കാരും സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിന്റെയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെയും രണ്ട് പ്രിന്റൗട്ട് കോപ്പി വീതം ചെക്ക് ഇന്‍ സമയത്ത് നല്‍കണം. സ്‌ക്രീന്‍ഷോട്ട് സ്വീകാര്യമല്ല.

3. എല്ലാ യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലിലോ അല്ലെങ്കില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലിലോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ക്വാറന്റീന്‍/ സ്വയം ആരോഗ്യനിരീക്ഷണത്തിന് വിധേയമാകുമെന്ന് ഉറപ്പ് നല്‍കണം.

4. എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് അഭികാമ്യം

5. തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാര്‍ ഓട്ടോ ജനറേറ്റഡ് ടിഎന്‍ ഇ-പാസ് എടുക്കണം

6. കേരളത്തിലേക്കുള്ള മുഴുവന്‍ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ യാത്രയ്ക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം
ALSO WATCH

Most Popular