വല്‍സാദ്: ഗുജറാത്തില്‍ കന്നുകാലികളുമായി വരികയായിരുന്ന വാഹനം ആക്രമിച്ച ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ ധരംപൂര്‍-വല്‍സാദ് പാതയിലാണ് സംഭവം. ഹര്‍ദിക് കന്സാരയാണ് (29) കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലേക്ക് കന്നുകാലികളുമായി വരികയായിരുന്ന ടെമ്പോ വാന്‍ തടഞ്ഞ് യാത്രക്കാരെ ആക്രമിക്കാന്‍ ഒരുങ്ങിയ ഹര്ദിക്കിനുമേല് ഡ്രൈവര്‍ ടെമ്പോ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
സംഭവത്തില്‍ കന്നുകാലിക്കടത്തുകാരായ പത്തുപേര്‍ പിടിയിലായി. മഹാരാഷ്ട്ര, വല്‍സാദ് പ്രദേശവാസികളാണ് അറസ്റ്റിലായത്. ടെമ്പോ ഉടമയും ഡ്രൈവറും അറസ്റ്റിലായവരില്‍പെടും.
ധരംപൂര്‍ താലൂക്കിലെ മുന്‍ വിഎച്ച്പി പ്രസിഡന്റാണ് കന്‍സാര. വല്‍സദ് ജില്ലാ ബിജെപി പ്രസിഡന്റിന്റെ മരുമകന് കുടിയാണ്. സംഘപരിവാര പ്രവര്‍ത്തകരായ ആകാശ് ജനി, വിമല്‍ ഭര്‍വാദ് എന്നിവരോടൊപ്പം ധരംപൂര്‍-വല്‍സദ് റോഡില്‍ വച്ചാണ് വാഹനം തടഞ്ഞത്. റോഡിന് നടുവില്‍ ട്രക്ക് കയറ്റിയിട്ടായിരുന്നു ടെമ്പോ തടയാന്‍ ശ്രമിച്ചത്.