Saturday, May 15, 2021
Home News National നടന്‍ സുശാന്തിന്റെ ബന്ധു അടക്കം രണ്ടുപേര്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം

നടന്‍ സുശാന്തിന്റെ ബന്ധു അടക്കം രണ്ടുപേര്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം

സഹര്‍സ: അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ബന്ധു അടക്കം രണ്ടുപേര്‍ക്ക് വെടിയേറ്റു. ബിഹാറിലെ സഹര്‍സ ജില്ലയിലാണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തില്‍ ഒരാളുടെ നില ഗുരുതരമാണ്.

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് രാജ്കുമാര്‍ സിങ്ങും സഹായി അലി ഹസ്സനും ആക്രമിക്കപ്പെടുന്നത്. അടുത്തുള്ള മധേപുര ജില്ലയിലേക്ക് ബിസിനസ് ആവശ്യാര്‍ത്ഥം പോകവേയായിരുന്നു സംഭവം. യാത്രയ്ക്കിടെ സഹര്‍സ കോളജിനു സമീപത്തുവെച്ച് അക്രമിസംഘം രാജ്കുമാറിന്റെ കാര്‍ തടയുകയായിരുന്നു. വഴിയാത്രക്കാര്‍ ഇടപെട്ട് ഇരുവരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലി ഹസന്റെ അവസ്ഥ ഗുരുതരമാണ്.

പ്രതികളെ സംബന്ധിച്ച സൂചനകള്‍ ലഭ്യമായെന്നും ഉടന്‍ പിടിയിലാവുമെന്നും ജില്ലാ പൊലീസ് മേധാവി ലിപി സിങ് പറഞ്ഞു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള അക്രമം എന്നാണ് പ്രാഥമിക സൂചന. എന്നാല്‍, എല്ലാ വശവും അന്വേഷിക്കുമെന്ന് പോലിസ് വ്യക്തമാക്കി.

Most Popular