Sunday, June 20, 2021
Home News National ഈ വര്‍ഷം ഹജ്ജ് നടക്കില്ലെന്ന് സൂചന; ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പണം മടക്കി നല്‍കിത്തുടങ്ങി

ഈ വര്‍ഷം ഹജ്ജ് നടക്കില്ലെന്ന് സൂചന; ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പണം മടക്കി നല്‍കിത്തുടങ്ങി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം നടക്കില്ലെന്ന് സൂചന. ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സൗദി അധികൃതര്‍ ഇതുവരെ വ്യക്തത വരുത്താത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഇന്ത്യയില്‍നിന്നുള്ള അപേക്ഷകര്‍ക്ക് യാത്ര റദ്ദാക്കാന്‍ അനുമതി നല്‍കി.

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഹജ്ജ് നടക്കുമോ എന്നത് സംബന്ധിച്ച് സൗദി അധികൃതര്‍ ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഹജ്ജ് യാത്ര റദ്ദാക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അവര്‍ അടച്ച തുക പൂര്‍ണമായും തിരിച്ച് നല്‍കാന്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.

ഇതിനായി ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ക്യാന്‍സലേഷന്‍ ഫോം പൂരിപ്പിച്ച് ബാങ്ക് പാസ് ബുക്കിന്റെയും ക്യാന്‍സല്‍ ചെയ്ത ചെക്കിന്റേയും കോപ്പി സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ അറിയിച്ചു.


 

Most Popular