Sunday, October 24, 2021
HomeNewsNationalഉത്തര്‍പ്രദേശിലേക്ക് തിരിച്ചുവരുമെന്ന് ഡോ. കഫീല്‍ ഖാന്‍

ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുവരുമെന്ന് ഡോ. കഫീല്‍ ഖാന്‍

ജയ്പൂര്‍: ഉത്തര്‍പ്രദേശിലേക്ക് താന്‍ തിരിച്ചുവരുമെന്ന് ഡോ. കഫീല്‍ ഖാന്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ജയ്പൂരിലേക്ക് പോയതെന്നും അല്ലാതെ ആരെയും പേടിച്ച് ഓടിപ്പോയതല്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.ഡേ ാ. കഫീല്‍ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് കഫീല്‍ ഖാന്റെ പ്രതികരണം. നേരത്തെയും അദ്ദേഹം യു.പിയിലേക്ക് തിരിച്ചുവരുമെന്ന് വ്യക്തമാക്കിയിരുന്നു. ”ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ തീരുമാനിച്ചത് കൊണ്ടാണ് ജയ്പൂരിലേക്ക് വന്നത്. എനിക്ക് ഭയമില്ല, ഞാന്‍ തിരിച്ചു പോകും. ഗോരഖ്പൂര്‍ എന്റെ ജന്മസ്ഥമാണ്, ഞാനത് ഉപേക്ഷിക്കില്ല” അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സെപ്തംബര്‍ ഒന്നിന് ഡോക്ടര്‍ കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Most Popular