Thursday, December 2, 2021
HomeNewsNationalആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മൂന്നാം ഡോസ് വാക്സിൻ രഹസ്യമായി സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ

ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മൂന്നാം ഡോസ് വാക്സിൻ രഹസ്യമായി സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ

മുംബൈ: ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മൂന്നാം ഡോസ് വാക്സിൻ രഹസ്യമായി സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. മുംബയിൽ നിന്നാണ് ഇത്തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാതെയും വ്യത്യസ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ചും ഇഹാരത്തിൽ വാക്സിൻ സ്വീകരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വാക്സിന്‍ എടുത്ത 20 ശതമാനം ആളുകളില്‍ കൊവിഡിനെതിരെ ആന്റിബോഡികള്‍ വികസിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതായും അതുകൊണ്ട് വാക്സിന്‍ എടുത്തവരില്‍ കുറഞ്ഞ അളവില്‍ ആന്റിബോഡി ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് ഡോസ് വാക്സിന്‍ എടുത്ത് അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കുറയുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തിട്ടും ആന്റിബോഡികള്‍ ഇല്ലാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും ഇത് സംബന്ധിച്ച ക്ലിനിക്കല്‍ പഠനം അവസാന ഘട്ടത്തിലാണെന്നും ഭുവനേശ്വറിലെ ലൈഫ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ.അജയ് പരിദ പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ രണ്ട് ഡോസ് മാത്രമാണ് നല്‍കുന്നത്. മൂന്ന് ഡോസ് നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല.

Most Popular