Friday, April 23, 2021
Home News National ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേനയുടെ ആക്രമണം

ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേനയുടെ ആക്രമണം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേന പ്രവര്‍ത്തകരുടെ ആക്രമണം. സംഘമായി എത്തിയ ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് നശിപ്പിക്കുകയും ഇസ്ലാമിക് ടെററിസ്റ്റ് സെന്റര്‍ എന്ന പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.

ഫ്രാന്‍സിലും ഇന്ത്യയിലെ മറ്റിടങ്ങളിലും മുസ്ലിംകള്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള പകരം വീട്ടലാണ് ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ നേരെയുള്ള ആക്രമണം എന്ന് ഇയാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സില്‍ തീവ്രവാദ ആക്രമണങ്ങളെ ഇന്ത്യയിലെ മുസ്ലിംകള്‍ പിന്തുയ്ക്കുന്നുണ്ടെന്നും ഇയാള്‍ ആരോപിച്ചു.

ഹിന്ദു സേനാ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ അക്രമം നടത്തുന്നത് ഇതാദ്യമായല്ല. ജൂണ്‍ മാസത്തില്‍ ചൈനീസ് എംബസി സൈന്‍ബോര്‍ഡും നശിപ്പിച്ചിരുന്നു. ചൈന ഒരു രാജ്യദ്രോഹിയാണ്, ഇന്ത്യ-ചൈന ബൈ ബൈ എന്ന പോസ്റ്ററായിരുന്നു അന്ന് ഹിന്ദുത്വ ഗ്രൂപ്പ് പതിച്ചത്.


 

Most Popular