ന്യൂഡല്‍ഹി: പ്രമുഖ ടിക് ടോക്ക് താരം സിയാ കാക്കര്‍ ആത്മഹത്യ ചെയ്തു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയുണ്ടായ സംഭവത്തോടെ യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി.
ടിക് ടോക്കില്‍ 11 ലക്ഷത്തോളം ആരാധകരുള്ള താരമാണ് 16കാരിയായ സിയ. സിയ സ്ഥിരമായി പോസ്റ്റ് ചെയ്യാറുള്ള ഡാന്‍സ് വീഡിയോകള്‍ വന്ജനപ്രിയമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിവരെ സിയക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് മാനേജര്‍ അര്ജുന് സരിന് പറഞ്ഞു. ബുധനാഴ്ച്ച വൈകുന്നേരം വരെ സിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
16 year old TikTok star #SiyaKakkar commits suicide.
She had 1.1 million fans on TikTok & 91,200 followers on Instagram.
What could go so terribly wrong in her promising young life that she ended it?
Let’s work to make youngsters strong mentally & emotionally!#MentalHealth pic.twitter.com/nCI2gQ0byG
— Charu Pragya (@CharuPragya) June 25, 2020
India: 16-year-old TikTok star Siya Kakkar dies by suicide, leaving social media users shocked