News Flash
X
മരണത്തിന്റെ രുചിയറിയാന്‍ ടിക് ടോക്ക് വീഡിയോയില്‍ കീടനാശിനി കുടിച്ച യുവാവ് മരിച്ചു

മരണത്തിന്റെ രുചിയറിയാന്‍ ടിക് ടോക്ക് വീഡിയോയില്‍ കീടനാശിനി കുടിച്ച യുവാവ് മരിച്ചു

personmtp rafeek access_timeThursday June 11, 2020
HIGHLIGHTS
'മരണത്തിന്റെ രുചി'യറിയാന്‍ ടിക് ടോക്ക് വീഡിയോയില്‍ കീടനാശിനി കുടിച്ച 24 വയസ്സുകാരന്‍ മരിച്ചു.

ബംഗളൂരു: ‘മരണത്തിന്റെ രുചി’യറിയാന്‍ ടിക് ടോക്ക് വീഡിയോയില്‍ കീടനാശിനി കുടിച്ച 24 വയസ്സുകാരന്‍ മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള കൊരട്ടഗെരെ സ്വദേശി ധനഞ്ജയ് ആണ് ദാരുണമായി മരിച്ചത്.

സ്വന്തമായി കീടനാശിനി വാങ്ങിയ ധനഞ്ജയ് ഇത് കുടിക്കുന്ന രംഗം ടിക് ടോക്ക് വീഡീയോയില്‍ റെക്കോഡ് ചെയ്യുകയായിരുന്നു. എനിക്ക് മരണത്തിന്റെ രുചിയറിയണം. അതിന് വേണ്ടി ഞാന്‍ സ്വയം കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നാണ് വീഡിയോയുടെ അടിയില്‍ കുറിച്ചത്. ധനഞ്ജയിനെ സുഹൃത്ത് ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണത്തിന്റെ രുചിയറിയാന്‍ എന്ന് പറഞ്ഞ് ഇതിന് മുമ്പ് ഇയാള്‍ മരത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയിരുന്നു. എന്നാല്‍, ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇത്തരം അപകടകരമായ കളികള്‍ നടത്തരുതെന്ന് ഇതേ തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും ധനഞ്ജയിനെ ഉപദേശിച്ചിരുന്നു. എന്നാല്‍, ടിക് ടോക്കില്‍ 400ലേറെ ഫോളോവേഴ്‌സ് ഉള്ള യുവാവ് മരണക്കളി തുടരുകയായിരുന്നു.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന ധനഞ്ജയ് നാല് മാസം മുമ്പാണ് വിവാഹിതനായത്. ലോക്ക്ഡൗണ്‍ കാരണം വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ധനഞ്ജയ് അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റു ജോലിക്ക് പോവാത്തതിനെ തുടര്‍ന്ന് അമ്മ ധനഞ്ജയിനെ വഴക്കു പറയാറുണ്ടായിരുന്നു.

അമ്മയെ പേടിപ്പിക്കാനാണ് യുവാവ് കീടനാശിനി കുടിച്ചതെന്ന് പോലിസ് പറഞ്ഞു. പുറത്ത് നിന്ന് സ്വയം കീടനാശിനി കുടിച്ച ധനഞ്ജയ് പിന്നീട് പരിഭ്രാന്തനാവുകയും മരിക്കുമെന്ന് പേടിച്ച് വീട്ടിലേക്ക് വരികയുമായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

India: 24-year-old man drinks pesticide and commits suicide on TikTok video


 

SHARE :
folder_openTags
content_copyCategory