Friday, July 30, 2021
Home News National ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു പോകുന്നവര്‍ ഫെബ്രുവരി 22 തിങ്കളാഴ്ച്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് ഹാജരാക്കണം. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ് മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളുമുണ്ട്.

ഗള്‍ഫില്‍ നിന്ന് പോകുന്നവര്‍ക്ക് ബാധകമായ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
1. മുഴുവന്‍ യാത്രക്കാരും യാത്രയ്ക്ക് മുമ്പു തന്നെ എയര്‍സുവിധ പോര്‍ട്ടലില്‍(www.newdelhiairport.in) സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നല്‍കണം. തങ്ങളുടെ കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിശദാംശങ്ങള്‍ കൂടി ഇതില്‍ വ്യക്തമാക്കണം

2. ഇന്ത്യയിലെ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള യാത്രയാണോ അതോ ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് കണക്ഷന്‍ വിമാനത്തിലാണോ യാത്രയെന്നത് ഡിക്ലറേഷന്‍ ഫോമില്‍ പ്രത്യേകം വ്യക്തമാക്കണം.

3. 14 ദിവസം ഹോം ക്വാറന്റീനില്‍/നിരീക്ഷണത്തില്‍ കഴിയാമെന്ന കാര്യം പോര്‍ട്ടലില്‍ ഉറപ്പ് നല്‍കണം.

4. മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രയുടെ 72 മണിക്കൂറിനിള്ളിലാണ് പരിശോധന നടത്തേണ്ടത്. ഈ സര്‍ട്ടിഫിക്കറ്റ് യാത്രയ്ക്ക് മുമ്പ് www.newdelhiairport.in എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

5. കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റിന്റെ കാര്യത്തില്‍ ഇളവ്. ഇക്കാര്യത്തിനായി യാത്രയ്ക്ക് 72 മണിക്കൂറിന് മുമ്പ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും

6. എയര്‍സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നല്‍കുകയും കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ചെയ്തവരെ മാത്രമേ വിമാനത്തില്‍ കയറ്റാന്‍ പാടുള്ളു

7. തെര്‍മല്‍ സ്‌കാനിങ് നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

8. ഇന്ത്യയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ കണ്‍ഫര്‍മേറ്ററി മോളിക്യുലാര്‍ ടെസ്റ്റ് നടത്തണം. ഇതിനുള്ള പണം യാത്രക്കാരന്‍ നല്‍കണം.
India brings new guidelines for international fliers as mutant virus spreads across nations
ALSO WATCH

Most Popular