Thursday, September 23, 2021
Home News National സൈനികര്‍ കൊല്ലപ്പെട്ടു; ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ പടയൊരുക്കം

സൈനികര്‍ കൊല്ലപ്പെട്ടു; ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ പടയൊരുക്കം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നു. കേണലുള്‍പ്പെടെ മൂന്നു ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അതിര്‍ത്തി താവളങ്ങളില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ തങ്ങളുടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കര, വ്യോമ സേനാ താവളങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലാണ് തിങ്കളാഴ്ച വൈകിട്ട് സംഘര്‍ഷമുണ്ടായത്. ഇന്ത്യന്‍ സേന കടന്നാക്രമിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം.

ഏകപക്ഷീയമായ നടപടികളെടുക്കുകയോ പ്രശ്‌നം വലുതാക്കുകയോ ചെയ്യരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സേന രണ്ടു തവണ അതിര്‍ത്തി കടന്ന പ്രകോപനമുണ്ടാക്കിയതായി ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയന്‍ ആരോപിച്ചു. തുടര്‍ന്നാണ് ഇരുസേനകളും ശാരീരികമായ ഏറ്റുമുട്ടലിന് ഒരുങ്ങിയത്. അതിര്‍ത്തി കടക്കരുത്, പ്രകോപനത്തിലൂടെ പ്രശ്‌നങ്ങളുണ്ടാക്കരുത്, ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് സ്ഥിതിഗതികള്‍ വഷളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതല്‍ അതിര്‍ത്തിയില്‍ പ്രശ്‌നപരിഹാര ചര്‍ച്ച നടക്കുന്നുണ്ട്.

മേയ് ആദ്യമാണ് ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 3 കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. പാംഗോങ് ട്‌സോയിലെ മലനിരകളില്‍ ഇന്ത്യയുടെ പതിവ് പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ഇന്ത്യ ചെറുത്തു. ചൈനീസ് സേന പിന്മാറിയാല്‍ തങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിലപാടും സ്വീകരിച്ചു.

india-china-border-dispute-chinese-media-reports-5-soldiers-death


 

Most Popular