ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആശങ്കാജനകമാം വിധം കൂടുന്നു. നിലവില്‍ 422 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായ മഹാരാഷ്ട്രയില്‍ 108 പേരിലാണ് ഇതിനകം ഒമിക്രോണ്‍ കണ്ടെത്തിയത്.
ഡല്‍ഹിയില്‍ 79, ഗുജറാത്തില്‍ 43, തെലങ്കാനയില്‍ 41, കേരളത്തിലും തമിഴ്‌നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി 130 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതര്‍ 3,47,86,802 ആയി. ആകെ കേസുകളുടെ 0.22% (76,766) മാത്രമാണു ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനു ശേഷമുള്ള കുറഞ്ഞ കണക്കാണ്. 162 പേര്‍ മരിച്ചതോടെ ആകെ മരണം 4,79,682.