Saturday, September 25, 2021
Home News National മെയ് 25 മുതല്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും

മെയ് 25 മുതല്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും

ന്യൂഡല്‍ഹി: മെയ് 25 മുതല്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

‘ആഭ്യന്തര സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 25 തിങ്കളാഴ്ച മുതല്‍ ഘട്ടംഘട്ടമായി ആരംഭിക്കും. എല്ലാ വിമാനത്താവളങ്ങള്‍ക്കു കമ്പനികള്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്താന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്’ ഹര്‍ദീപ് സിങ് പുരി അറിയിച്ചു. രാജ്യത്ത് നിലവില്‍ ചരക്ക് വിമാനങ്ങളും പ്രവാസികളെ എത്തിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ വന്ദേഭാരത് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസ് മെയ് 31ന് മുമ്പ് ആരംഭിക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ കേന്ദ്രം മാത്രമല്ല തീരുമാനമെടുക്കേണ്ടതെന്ന് വ്യോമയാന മന്ത്രി പറഞ്ഞു. വിമാനം ഉയരുകയും ഇറങ്ങുകയും ചെയ്യുന്ന സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അനുമതി നല്‍കേണ്ടതുണെന്ന് മന്ത്രി വ്യക്തമാക്കി.

India Domestic Flights To Resume From Monday In “Calibrated Manner”: Government

Most Popular