Sunday, June 20, 2021
Home News National ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്കു നീട്ടി

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്കു നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

India extends lock down for two weeks

Most Popular