ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവച്ച നടപടി ഇന്ത്യ നവംബര്‍ 30 വരെ നീട്ടി. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.
കോവിഡ് സാഹചര്യം പരിഗണിച്ച് മാര്‍ച്ച് 23നാണ് ഇന്ത്യയില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയത്. എന്നാല്‍, വന്ദേഭാരത് മിഷന് പദ്ധതിയില്‍ മെയ് മുതല്‍ പ്രത്യേക അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ജൂലൈയില്‍ ആരംഭിച്ച ഉഭയ കക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിശ്ചിത റൂട്ടുകളിലും സര്‍വീസ് നടക്കുന്നുണ്ട്. ഖത്തര്‍, യുഎഇ, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് സര്‍വീസ് നടക്കുന്നത്.