Wednesday, April 21, 2021
Home News National ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി; പുതുക്കിയ മാര്‍ഗരേഖ ഉടന്‍

ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി; പുതുക്കിയ മാര്‍ഗരേഖ ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25ന് ആണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇത് പിന്നീട് മേയ് മൂന്ന് വരെയും 17 വരെയും നീട്ടുകയായിരുന്നു.

നാലാം ഘട്ട ലോക്ഡൗണ്‍ മറ്റു മൂന്ന്ഘട്ടങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ പുതിയ രോഗികളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 2,872 ആയി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുകയാണുണ്ടായിട്ടുള്ളത്. അതേ സമയം അടച്ചിടലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നത് കൊറോണപ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

india lockdown extended up to may 31

Most Popular