Saturday, October 23, 2021
HomeNewsInternationalഇന്ത്യയില്‍ നിന്ന് മാലിയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ 15ന് ആരംഭിക്കും

ഇന്ത്യയില്‍ നിന്ന് മാലിയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ 15ന് ആരംഭിക്കും

ന്യൂഡല്‍ഹി: ജൂലൈ 15 മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതായി മാലദ്വീപ് പ്രസിഡന്റ് ഇബ്‌റാഹിം മുഹമ്മദ് സ്വാലിഹ്. വിനോദ സഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവന്നരിക്കുന്നത്. അതേസയമയം, ജൂലൈ 1 മുതല്‍ 15 വരെയുള്ള കോവിഡ് സാഹചര്യം വിലയിരുത്തി ആയിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും പ്രസിഡന്റ് അറിയിച്ചു.

ഗോ ഫസ്റ്റ്, ഇന്‍ഡിഗോ തുടങ്ങിയ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാലിയിലേക്ക് സര്‍വീസ് നടത്തും. ഗോഫസ്റ്റ് ജൂലൈ 15 മുതല്‍ വ്യാഴാഴ്ച്ചകളിലും ഞായറാഴ്ച്ചകളിലും ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തും. ആഗസ്ത് 4 മുതല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.

ഇന്‍ഡിഗോ ജൂലൈ 15 മുതല്‍ കൊച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് മാലിയിലേക്ക് സര്‍വീസ് നടത്തും. വ്യാഴാഴ്ച്ചകളിലാണ് സര്‍വീസ്. മുംബൈയില്‍ നിന്നുള്ള സര്‍വീസ് ജൂലൈ 16 മുതല്‍ ആഴ്ച്ചയില്‍ രണ്ട് ദിവസമുണ്ടാവും. ജൂലൈ 20 മുതല്‍ ദിവസേനയുള്ള സര്‍വീസ് ആരംഭിക്കും.

പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍
യാത്രക്കാര്‍ കോവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പ് മാലദ്വീപ് എമിഗ്രേഷന്‍ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. മാലദ്വീപില്‍ എത്തിയാല്‍ ക്വാറന്റീനോ മറ്റ് പരിശോധനകളോ ആവശ്യമില്ല.

Most Popular