Wednesday, January 26, 2022
HomeNewsNationalവിദേശ സംഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും

വിദേശ സംഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും

ന്യൂഡല്‍ഹി: വിദേശ സംഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കും. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യമറിയിച്ചത്. ചാര്‍ട്ടേട് വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാവും വിസ അനുവദിക്കുക.

എന്നാല്‍ നവംബര്‍ 15 മുതല്‍ സാധാരണവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോക്ഡൗണ്‍ മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് വിദേശസഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്.

 

 

 

 

 

 

Most Popular