Tuesday, August 16, 2022
HomeNewsNationalകോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍; ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ വ്യാപിക്കും

കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍; ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ വ്യാപിക്കും

ന്യൂഡല്‍ഹി: കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടനിലും റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം(covid new variant) എവൈ 4.2(AY 4.2) ഇന്ത്യയില്‍(India) സ്ഥിരീകരിച്ചു. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നിലവില്‍ 30ല്‍ താഴെ കോവിഡ് കേസുകള്‍ എവൈ 4.2 വകഭേദം മൂലമാണെന്നാണ് റിപോര്‍ട്ട്.
AY4.2 variant

എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു. ജനിതക ശ്രേണീകരണ പരിശോധനയില്‍ കേവലം 0.1 ശതമാനം സാമ്പിളുകളില്‍ മാത്രമേ പുതിയ ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആശങ്കപ്പെടേണ്ട കോവിഡ് വകഭേദങ്ങളുടെ പട്ടികയിലാണ് എവൈ 4.2നെ യുകെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ പകര്‍ച്ചവ്യാപന ശേഷി എവൈ 4.2 വകഭേദത്തിന് കൂടുതലാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം, ഡെല്‍റ്റ- ആല്‍ഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയര്‍ത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു.

യുകെയില്‍ ശരാശരിയില്‍ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇസ്രായേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
ALSO WATCH

Most Popular