Sunday, May 16, 2021
Home Ediotrs Pick തെരുവിലെ പാവങ്ങളുടെ ഡോക്ടര്‍ ആശുപത്രി കിടക്കയും ഓക്‌സിജനും കിട്ടാതെ മരിച്ചു

തെരുവിലെ പാവങ്ങളുടെ ഡോക്ടര്‍ ആശുപത്രി കിടക്കയും ഓക്‌സിജനും കിട്ടാതെ മരിച്ചു

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭിക്കാതെ ജനങ്ങള്‍ രോഗികള്‍ ശ്വാസംമുട്ടി മരിക്കുന്ന ഇന്ത്യയുടെ ദേശീയ തലസ്ഥാനത്ത് നിന്ന് കരളലിയിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. തെരുവിലെ സാധാരണക്കാരെ ചികില്‍സിക്കാന്‍ ജീവിതം ഉഴിഞ്ഞ വച്ച ഡോക്ടര്‍ പ്രദീപ് ബിജല്‍വാന്റെ മരണമാണ് ആരെയും സങ്കടപ്പെടുത്തുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടക്ക പോലും ലഭിക്കാതെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

60 വയസുള്ള ഡോക്ടര്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാത്തതോടെ വീട്ടില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററിനും ഓക്സിജനും വേണ്ടി പല തവണ ശ്രമിച്ചെങ്കിലും സഹായം ലഭിച്ചിരുന്നില്ല. ഒടുവില്‍ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ഇന്ന് രാവിലെ ഡോക്ടര്‍ മരിച്ചത്. കോവിഡിന്റെ തുടക്കസമയത്ത് പോലും ഇദ്ദേഹം ഡല്‍ഹിയില്‍ വീടില്ലാതെ തെരുവില്‍ കഴിയുന്നവരെ ചികില്‍സിക്കാന്‍ എത്തിയിരുന്നു.

പ്രായം കണക്കിലെടുത്ത് വിശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടും അദ്ദേഹം അത് കേട്ടിരുന്നില്ല ഐഎഎസ് ഓഫീസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ പിന്തുണയോട് കൂടിയാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി തെരുവിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിച്ചിരുന്നത്.
ALSO WATCH

Most Popular