Saturday, June 25, 2022
HomeGulfBahrainഗള്‍ഫ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ

ഗള്‍ഫ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എയര്‍ ബബിള്‍ കരാര്‍ പ്രകാരം പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.

13 രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. ഇന്ത്യയിലെ വിമാന കമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് പുരി ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു. ആസ്േ്രതലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലന്‍ഡ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ എയര്‍ ബബില്‍ കരാര്‍ പ്രകാരം യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, ഖത്തര്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കും സര്‍വീസ് പരിഗണിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്കും ഇത്തരത്തിലുള്ള അറേഞ്ചമെന്റ് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ച് 23നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചത്.

india planning to start flight service to 13 mor cotries: hardeep singh puri

Most Popular