കൊറോണ ബാധിച്ച സിഖ് ഗുരു മരിച്ചു; 15,000 പേര്‍ ക്വാരന്റൈനില്‍; പഞ്ചാബ് ഭീതിയുടെ മുള്‍മുനയില്‍

punjab corona

അമൃത്്‌സര്‍: കൊറോണ ബാധിച്ച് പഞ്ചാബിലെ സിഖ് ഗുരു മരിച്ചതോടെ ഒരു വലിയ പ്രദേശം മുഴുവന്‍ ഭീതിയുടെ മുള്‍മുനയിലായി. ഇദ്ദേഹത്തില്‍ നിന്ന് രോഗം പകര്‍ന്നിരിക്കാനിടയുള്ള 15,000 പേരെയാണ് ക്വാരന്റൈന്‍ ചെയ്തിരിക്കുന്നത്.

യൂറോപ്പിലെ വൈറസ് ബാധയുടെ പ്രധാന കേന്ദ്രമായ ഇറ്റലിയിലെയും ജര്‍മനിയിലെയും പര്യടനം കഴിഞ്ഞെത്തിയ 70കാരനായ ഗുരു ബല്‍ദേവ് സിങ് പഞ്ചാബിലെ ഒരു ഡസനോളം ഗ്രാമത്തിലാണ് പ്രഭാഷണം നടത്തിയത്. അദ്ദേഹവുമായി ബന്ധപ്പെട്ട 19 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 200 പേരുടെ ഫലം കാത്തിരിക്കുകയാണ്.

ഇതോടെ രാജ്യവ്യാപകമായ ലോക്ക്ഡൗണിന് പുറമേ ഇവിടത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഭക്ഷണവസ്തുക്കള്‍ വാങ്ങാന്‍ പോലും ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഭക്ഷണം വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

സീല്‍ ചെയ്യപ്പെട്ട 15 ഗ്രാമങ്ങളില്‍ 15,000 മുതല്‍ 20,000 വരെ ആളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. യൂറോപ്പില്‍ നിന്നെത്തിയ ഗുരുവും രണ്ട് അനുയായികളും സെല്‍ഫ് ക്വാരന്റൈനില്‍ പോവാനുള്ള നിര്‍ദേശം ലംഘിച്ച് ഗ്രാമങ്ങളില്‍ കറങ്ങുകയായിരുന്നു.

ഇന്ത്യയില്‍ നിലവില്‍ 918 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 20 മരണം റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, യഥാര്‍ത്ഥ കണക്ക് ഇതിലും എത്രയോ കൂടുതല്‍ ആയിരിക്കുമെന്നും പരിശോധന നടക്കാത്തതു കൊണ്ടാണ് അത് ലഭ്യമാവാത്തതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

India quarantines 15,000 after virus kills ‘super-spreader’ guru