ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന് കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചു. ഇക്കാര്യം ‘ദി ഗാര്‍ഡിയ’നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ 18 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്. ഇതോടെ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്സിന് കയറ്റുമതി ചെയ്തിരുന്നത്.
വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന് കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചു
RELATED ARTICLES
ബഹ്റൈനില്‍ ആയിരത്തിലധികം പേര്‍ക്ക് കോവിഡ്
മനാമ: ബഹ്റൈനില്‍ 1143 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 379 പേര് പ്രവാസി തൊഴിലാളികളും 29 പേര് യാത്രക്കാരുമാണ്. മറ്റ് 735 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...
ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് 377 പേര്‍ക്കെതിരെ നടപടി
ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 477 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 377 പേരെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി....
മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ ജീവനക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണം
റിയാദ്: റമദാന് ആരംഭം മുതല്‍ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു. എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്നാണ് നിര്‍ദേശം. ഹറം പ്രസിഡന്‍സി,...