ഇന്ത്യയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് മെയ് 15 വരെ നീണ്ടേക്കും

air india middle seat booking

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഇന്ത്യയിലെ പൊതുഗതാട്രെയിന്‍, വിമാന സര്‍വീസ് ആരംഭിക്കുന്നത് നീളും. മെയ് 15 മുതല്‍ പൊതുഗതാഗത സംവിധാനം ആരംഭിക്കാനാണ് ഇപ്പോഴത്തെ ആലോചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്.

40 ദിവസം നീണ്ട അടച്ചിടല്‍ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന നിര്‍ദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തില്‍ ഉയര്‍ന്നത്. വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വരുന്നത് വരെ ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.

ജൂണ്‍ 1 തൊട്ടുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെയും ബുക്കിങ് എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ ജൂണ്‍ 1 ന് ശേഷം നാട്ടിലേക്ക് വരാമെന്ന പ്രതീക്ഷയിയിലായിരുന്നു പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍, പുതിയ തീരുമാനം വന്നതോടെ കാര്യങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.